‘ബെല്ലാ ഛൗ’ ആലാപനത്തില്‍ അഹാനയ്ക്ക് ശ്രുതിപോരാ; കമന്റുമായി കാളിദാസ്

single-img
16 April 2020

ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേഷണം ചെയ്യുന്ന സ്പാനിഷ് ടിവി സീരിസായ മണി ഹീസ്റ്റിൽ പങ്കുവെച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണഇതിലെ ഗാനമായ ‘ബെല്ലാ ഛൗ’ പാടുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.ഈ വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേര് കണ്ടു.

പക്ഷെ നടന്‍ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ ഒരു കമന്റാണ് ഇതില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഏറ്റെടുത്തിരിക്കുന്നത്. അഹാനയുടെ ആലാപനത്തിൽ ശ്രുതി ശരിയായില്ല എന്നായിരുന്നു കാളിദാസിന്റെ കമന്റ്.’സ്വീകരണ മുറിയില്‍ നിന്നും കിടപ്പുമുറിയിലേക്കും തിരിച്ചു അടുക്കളയിലേക്കും നടക്കുന്ന തിരക്കിലാണോ?’ എന്നായിരുന്നു നടി ഇതിന് കൊടുത്ത മറുപടി. ഏയ് അത്രയും ദൂരം നടക്കണോ എന്നാണ് ഞാന്‍ ആലോചിക്കുന്നതെന്നായി കാളിദാസ്. ‘നിങ്ങള്‍ ഒരു മഹാനാണ്’എന്നായിരുന്നു ഇതിന് അഹാനയുടെ മറുപടി.