സംസ്ഥാനങ്ങൾ തയ്യാറായിക്കൊള്ളാൻ കേന്ദ്രം: പ്രവാസികൾ എതു നിമിഷവും നാട്ടിലെത്താം

single-img
16 April 2020

പ്രവാസികളെ ഏതുനിമിഷവും നാട്ടിലെത്തിക്കുമെന്നും അതിനുവേണ്ട കരുതലുകൾ എടുക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയെന്നു റിപ്പോർട്ടുകൾ. ഇന്നു നടക്കുന്ന മന്ത്രിസഭായോഗത്തിൽ കേരളത്തിൽ പ്രവാസികൾക്കുവേണ്ടി ഒരുക്കിയ സൗകര്യങ്ങൾ വിലയിരുത്തിയേക്കും.ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച് നിർദ്ദേശം ലഭിച്ചത്. 

രോഗമില്ലാത്ത പ്രവാസികളെ എത്രയും പെട്ടെന്ന് അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകണമെന്ന് യു.എ.ഇ ഇന്ത്യയും പാകിസ്താനും അടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുനൽകിയിരുന്നു. പ്രവാസികളെ മടക്കിക്കൊണ്ടുപോകാൻ തയ്യാറാകാത്ത രാജ്യങ്ങൾക്കെതിരായ നടപടികൾ എടുക്കുമെന്നും യു.എ.ഇ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവാസികളെ കൊണ്ടുവരാൻ സാധിക്കില്ല എന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.