ലോക്ക് ഡൌണ്‍ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി ബാറിൽ മദ്യവിൽപന; ചാലക്കുടിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

single-img
16 April 2020

ചാലക്കുടിയിൽ ലോക്ക് ഡൗണിൽ മദ്യം വിൽക്കരുതെന്ന സർക്കാർ നിർദ്ദേശത്തെ കാറ്റിൽ പറത്തി ബാറിൽ മദ്യവിൽപന. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ മദ്യവിൽപന നിർത്തിയ സേഷം ബാറുകളിൽ ബാക്കിയുണ്ടായിരുന്ന മദ്യം എക്സൈസ് ഉദ്യോ​ഗസ്ഥ‍ർ സീൽ ചെയ്യാതിരുന്നതാണ് ഇപ്പോൾ അനധികൃത മദ്യവിൽപനയ്ക്ക് വഴിയൊരുക്കിയത്.

ചാലക്കുടിയിൽ രണ്ട് ബാർ ജീവനക്കാരും മദ്യം വാങ്ങിയയാളുമാണ് അറസ്റ്റിലായി. ചാലക്കുടി കല്ലേലി ബാറി ബാ‍ർ നടത്തിപ്പുകാരായ ചേർത്തല തേജസിൽ പ്രകാശ് (49), കാസർകോഡ് പാലാർ പി.കെ. ശാന്തകുമാർ (33), മദ്യം വാങ്ങാനെത്തിയ കൊരട്ടി ആറ്റപ്പാടം പുതുശ്ശേരി ചാമക്കാല ജോഷി ചെറിയാൻ (45) എന്നിവരാണ് അറസ്റ്റിലായത്.