ലോക്ക് ഡൗണിൽ മദ്യം വിതരണം ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ടിക് ടോക്ക് താരം അറസ്റ്റില്‍

single-img
15 April 2020

ലോക്ക് ഡൗണിൽ മദ്യം വിതരണം ചെയ്ത ടിക് ടോക്ക് താരം അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ കുമാറാണ് ദിവസവേതന തൊഴിലാളികള്‍ക്ക് മദ്യം വിതരണം ചെയ്ത് അതിന്റെ വീഡിയോ ടിക് ടോക്കിലൂടെ പ്രചരിപ്പിച്ചത്. ഹൈദരാബാദ് ചമ്പാപ്പേട്ടിലെ കള്ള് ഷാപ്പിന് മുന്നില്‍ വെച്ചാണ് ഇയാള്‍ സ്ത്രീകൾ ഉൾപ്പെടെയുള്ള കൂലിപ്പണിക്കാര്‍ക്ക് മദ്യം നല്‍കിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയപ്പോഴാണ് ഇത് വിവാദമാകുന്നത്.

സോഷ്യൽ മീഡിയകളിൽ വൈറലാകാനും ശ്രദ്ധ നേടാനുമാണ് കുമാര്‍ മദ്യം വിതരണം ചെയ്തതെന്ന് പോലീസ് പറയുന്നു. പിടിയിലായ ശേഷവും താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും വിഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിച്ച സാധാരണക്കാര്‍ക്ക് മദ്യം നല്‍കി സഹായിക്കുകയായിരുന്നു എന്നാണ് പ്രതിയുടെ വാദം. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റി. കൊറോണ പ്രതിരോധ ഭാഗമായുള്ള
ലോക്ക്ഡൗണിനെ തുടര്‍ന്ന് തെലങ്കാനയില്‍ മദ്യഷോപ്പുകള്‍ അടഞ്ഞുകിടക്കുകയാണ്.