കോവിഡ് പ്രതിരോധം; വയനാട് ജില്ല എന്റെ മണ്ഡലത്തിലാണെന്നതിൽ അഭിമാനിക്കുന്നു: രാഹുൽ ഗാന്ധി

single-img
15 April 2020

കൊറോണക്കെതിരെയുള്ള പ്രതിരോധത്തിൽ വയനാട് ജില്ലയുടെ ചെറുത്തുനിൽപ്പിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും വയനാട് മണ്ഡലം എംപിയുമായ രാഹുൽ ഗാന്ധി. “വയനാട് ജില്ല എന്റെ മണ്ഡലത്തിലാണ്‌ എന്നതില്‍ ഞാൻ അഭിമാനിക്കുന്നു. കോവിഡ് 19 വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടുന്നതിൽ വയനാട്ടിൽ മികച്ച പ്രവർത്തനമാണ് നടന്നതെന്ന് ആരോഗ്യമന്ത്രാലയം തന്നെ പറഞ്ഞിരിക്കുന്നു.

അവസാന 16 ദിവസമായി ജില്ലയിൽ നിന്ന് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലാ കളക്ടർ, എസ് പി, ഡി എം ഒ, ജില്ല ഭരണകൂടം എന്നിവരെ അവരുടെ ആത്മസമർപ്പണത്തിനും കഠിനാദ്ധ്വാനത്തിനും സല്യൂട്ട് ചെയ്യുന്നു.” – രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ എഴുതി.

രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യാത്ത 25 ജില്ലകളിൽ വയനാടും ഇടം പിടിച്ചിരുന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ഒരാൾ മാത്രമാണ് വയനാട്ടിൽ ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ മാസം 30നാണ് അവസാനമായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ മാസം എട്ടിന് കോവിഡ് ബാധിച്ച രണ്ടുപേർ ആശുപത്രി വിട്ടിരുന്നു.

I’m proud that Wayanad Dist., in my constituency, has been recognised by the Health Ministry for its excellent results…

Posted by Rahul Gandhi on Wednesday, April 15, 2020