പാലത്തായി കേസിലെ പ്രതിയായ ബിജെപി നേതാവ് പത്മരാജൻ അറസ്റ്റിൽ

single-img
15 April 2020

അടുത്ത ദിവസങ്ങളിൽ വൻ വിവാദമായ പാനൂരിലെ പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജൻ അറസ്റ്റിൽ. ഇയാളെ പോലീസ് ബന്ധുവീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പാലത്തായി സ്കൂളിൽ അധ്യാപകനും തൃപ്പങ്ങോട്ടൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായ പത്മരാജൻ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

കേസിന്‍റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിൽ 11 പേർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. പരാതി നല്‍കി ഒരുമാസം പിന്നിട്ടിട്ടും ബിജെപിയുടെ നേതാവുകൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.

അതേപോലെ തന്നെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി നിരാഹാര സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. മാര്‍ച്ച് മാസം 17നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.