കോവിഡ് 19 സ്ഥിരീകരിച്ചു; 29കാരി ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു

single-img
15 April 2020

കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ജീവനൊടുക്കി . മഹാരാഷ്ട്രയിലെ വാര്‍ളി സ്വദേശിനിയായ 29കാരിയാണ് ഇന്ന് പുലര്‍ച്ചെ 3.45 ന് മുംബൈ നായര്‍ ആശുപത്രിയിലെ ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ആസ്മ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പക്ഷെ കോവിഡ് സംശയത്തെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന പരിശോധനാ ഫലത്തില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. അതിന്റെ പിന്നാലെ ഇവരെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. തനിക്ക് രോഗം പിടിപെട്ട വിവരം അറിഞ്ഞതോടെ അസ്ഥതയിലായിരുന്ന യുവതി പുലര്‍ച്ചെ ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.