വേനലിന് അവസാനം; കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

single-img
15 April 2020

ഇന്ത്യയിലാകെ ഈ വര്‍ഷം സാധാരണ കാലവര്‍ഷം ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ‘ഈ വര്‍ഷം നമുക്ക് സാധാരണയായി ലഭിക്കുന്നപോലെ മണ്‍സൂണ്‍ ഉണ്ടാകും. 2020 ൽ ഉണ്ടാകുന്ന മണ്‍സൂണ്‍ മഴയുടെ അളവ് അതിന്റെ ദീര്‍ഘകാല ശരാശരിയുടെ 100% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’- എന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ രാജീവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേപോലെ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. ചെന്നൈ- ജൂണ്‍ 4, ഡല്‍ഹി – ജൂണ്‍ 27, ഹൈദരാബാദ് – ജൂണ്‍ 8, പൂണെ – ജൂണ്‍ 10, മുംബൈ – ജൂണ്‍ 11 എന്നീ ദിവസങ്ങളിലാണെത്തുക എന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.