ലോക് ഡൗൺ തുണച്ചു: ടെലികോം കമ്പനികളുടെ വരുമാനം 15 ശതമാനത്തോളം വര്‍ധിച്ചു

single-img
15 April 2020

രാജ്യത്തെ ടെലികോം കമ്പനികള്‍ ലോക്ക്‌ഡൗണില്‍ നേട്ടം കൊയ്‌തു . കടബാധ്യതയും വരുമാന തകര്‍ച്ചയും മൂലം ബുദ്ധിമുട്ടിയിരുന്ന ടെലികോം കമ്പനികള്‍ക്ക്‌ ലോക്ക്‌ഡൗണ്‍ കാലത്ത്‌ നേട്ടമുണ്ടാക്കാനായെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയതോടെ മൊബൈല്‍ ഡാറ്റ ഉപഭോഗം കുത്തനെ വര്‍ധിക്കുകയായിരുന്നു. 

മാര്‍ച്ച്‌ പാദത്തില്‍ മാത്രം ടെലികോം കമ്പനികളുടെ വരുമാനം 15 ശതമാനത്തോളമാണ് വർദ്ധിച്ചത്. പ്രതിമാസം 25 ലക്ഷം പേരെ വരെ ടെലികോം കമ്പനികള്‍ പുതിയ വരിക്കാരായി ചേര്‍ക്കാറുണ്ട്‌. എന്നാല്‍ മാര്‍ച്ച്‌ മാസത്തില്‍ ഇങ്ങനെ ചേര്‍ക്കാനായത്‌ അഞ്ച്‌ ലക്ഷം പേരെ മാത്രം. എന്നിട്ടും ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗത്തിന്റെ ബലത്തില്‍ നേട്ടം കൊയ്യാന്‍ ടെലികോം കമ്പനികള്‍ക്കായെന്നുള്ളത് കൗതുകമാണ്. കാരണം ഡാറ്റാ ഉപഭോഗം വർദ്ധിച്ചതാണിതിനു കാരണം. 

ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ടെലികോം കമ്പനികള്‍ക്ക് ലഭിച്ചിരുന്ന ശരാശരി ആവറേജ് റെവന്യൂ പെര്‍ യൂസര്‍ 124 രൂപയായിരുന്നു. ജനുവരി-മാര്‍ച്ച്‌ പാദത്തില്‍ വരുമാനം 140-145 രൂപയായി ഉയര്‍ന്നുവെന്ന് സെല്ലുലാര്‍ ഓപ്പറേറ്രേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ വ്യക്തമാക്കി.

ഈ വര്‍ഷം ഡിസംബറോടെ, എ.ആര്‍.പി.യു 180 രൂപയായി വര്‍ദ്ധിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. നടപ്പുവര്‍ഷത്തെ വരുമാനത്തില്‍ 12 ശതമാനം വരെ വര്‍ദ്ധനയും ടെലികോം കമ്പനികൾ പ്രതീക്ഷിക്കുന്നുണ്ട്.