മൂവായിരത്തോളം ബെഡ്ഡുകളുമായി ദുബായിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ താത്ക്കാലിക ആശുപത്രിയായി മാറ്റുന്നു

single-img
15 April 2020

കോവിഡ്-19 വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താത്ക്കാലികമായി കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ ഒരുങ്ങുന്നു. ഇവിടെ 800 തീവ്ര പരിചരണ ബഡ്ഡുകൾ ഉള്‍പ്പെടെ മൂവായിരം ബെഡുകളാണ് തയ്യാറാക്കുന്നത്. നിലവിൽ ആശുപത്രിയുടെ നിർമ്മാണത്തിലെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്.

ഇവ പൂര്‍ത്തിയായല്‍ ഉടന്‍ തന്നെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കും. അന്താരാഷ്‌ട്ര വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന സ്ഥലമാണ് ദുബായിലെ വേള്‍ഡ് ട്രേഡ് സെന്റര്‍. രാജ്യത്ത് ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയാറാണെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.