ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കു ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം അ​മേ​രി​ക്ക നി​ർ​ത്തി

single-img
15 April 2020

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ടി​സ്ഥാ​ന ക​ട​മ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു ചൂണ്ടിക്കാട്ടി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം അ​മേ​രി​ക്ക നി​ർ​ത്തി. സാമ്പത്തിക സഹായം നിർത്തിയ കാര്യം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് അ​റി​യി​ച്ച​ത്. കോ​വി​ഡ് രോ​ഗ​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വീ​ഴ്ച്ച വ​രു​ത്തി​യെ​ന്നും വൈ​റ്റ് ഹൗ​സി​ൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രം​പ് ആ​രോ​പി​ച്ചു. 

കോ​റോ​ണ വൈ​റ​സ് പ​ട​ർ​ന്ന​തി​നു​ശേ​ഷം യു​എ​ൻ സം​ഘ​ട​ന അ​ത് തെ​റ്റാ​യി കൈ​കാ​ര്യം ചെ​യ്യു​ക​യും മൂ​ടി​വ​യ്ക്കു​ക​യും ചെ​യ്തു. അ​തി​ന് മറുപടി പ​റ​യേ​ണ്ട​താ​ണെ​ന്നും ട്രംപ് വ്യക്തമാക്കി. കോ​വി​ഡ് ഭീ​തി​യു​ടെ കാ​ല​ത്തും ചൈ​ന​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​ഘ​ട​ന​യു​ടെ​തെ​ന്ന് ട്രം​പ് നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. 

കൊ​റോ​ണയു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച ലോകാരോ​ഗ്യ സംഘടന, വൈ​റ​സ് വ്യാ​പ​ന​ത്തി​നു മു​മ്പ് ല​ഭി​ച്ച പ​ല വി​വ​ര​ങ്ങ​ളും മ​റ​ച്ചു​വ​ച്ച് ചൈ​ന​യി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് സം​ഘ​ട​ന ന​ട​ത്തി​യ​തെ​ന്നും ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി​.

അ​മേ​രി​ക്ക സാ​മ്പ​ത്തി​ക സ​ഹാ​യം നി​ർ​ത്തു​ന്ന​ത് ലോകാരോ​ഗ്യ സം​ഘ​ട​ന​യ്ക്ക് തി​രി​ച്ച​ടി​യാ​ണ്. അ​മേ​രി​ക്ക​യാ​ണ് സം​ഘ​ട​ന​യ്ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​നം. സം​ഘ​ട​ന​യു​ടെ ആ​കെ ബ​ജ​റ്റി​ന്‍റെ 15 ശ​ത​മാ​ന​വും അ​മേ​രി​ക്ക​യു​ടെ സം​ഭാ​വ​ന​യാ​ണ്. ലോകാരോ​ഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കുമെന്ന് ട്രംപ് നേരത്തെ തന്നെ ഭീഷണി മുഴക്കിയിരുന്നു.