കേരളത്തില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം

single-img
15 April 2020

കേരളത്തിന് ആശ്വാസമായി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് രോഗം ഭേദമായി. കാസർകോട് ജില്ലയിൽ 4 പേർക്കും, കോഴിക്കോട് 2 പേർക്കും, കൊല്ലത്ത് ഒരാൾക്കുമാണ് രോഗം ഭേദമായത്. നിലവിൽ സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു താഴെയായി.

ഇപ്പോൾ 97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. അതിൽ 96,942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പുതുതായി ഇന്ന് 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16475 സാംപിൾ പരിശോധനയ്ക്ക് അയച്ചപ്പോൾ 16002 എണ്ണത്തിൽ രോഗബാധ ഇല്ലെന്ന് കണ്ടെത്തി.