സാമൂഹിക അകലം 2022 വരെ വേണ്ടിവരുമെന്നു വിദഗ്ദർ

single-img
15 April 2020

കോവിഡ് 19 നെ ചെറുക്കാൻ 2022വരെ സാമൂഹിക അകലം പാലിക്കുന്ന നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍.  ഇടക്കിടെ തിരിച്ചു വരാന്‍ സാധ്യതയുള്ളതിനാല്‍ സാമൂഹിക അകലമല്ലാതെ മറ്റൊരു വഴിയുമില്ലെന്നു ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ഒറ്റത്തവണത്തെ ലോക്ക്ഡൗണ്‍ കൊണ്ട് രോഗത്തെ തളയ്ക്കാനാവില്ലെന്നും രണ്ടാം വരവ് ആദ്യത്തേതിനേക്കാള്‍ ഭീകരമായിരിക്കുമെന്നും ലേഖനം മുന്നറിയിപ്പു നല്‍കുന്നുണ്ട്. 

“രോഗബാധിതരായ മനുഷ്യരിലൂടെയും സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകരാന്‍ സാധ്യത. ഇതിനെതിരേ വാകസിന്‍ വഴി മനുഷ്യരെയൊന്നാകെ രോഗത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാക്കിയില്ലെങ്കില്‍ ഒരു വലിയ വിഭാഗം ജനത എപ്പോള്‍ വേണമെങ്കിലും രോഗബാധിതാരാവാവുന്ന അവസ്ഥയിലാണ്”, ഹാര്‍വാഡിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ മാര്‍ക്ക് ലിപ്‌സിച്ച് പറയുന്നു.

കൊറോണക്കെതിരായ വാക്‌സിന്റെയും കൃത്യമായ ചികിതസയുടെയും അഭാവമുണ്ടായാല്‍ 2025ല്‍ രോഗം തിരിച്ചുവരാമെന്ന പ്രവചനവും വിദഗ്ദർ നടത്തിയിട്ടുണ്ട്. 2020 ലെ വേനല്‍ അവസാനിക്കുന്നതോടെ രോഗം അമരുമെന്ന നമ്മുടെ പ്രവചനങ്ങള്‍ സുസ്ഥിരമല്ലെന്നാണ് മാർക്ക് ലിപ്സിച്ച് പറയുന്നത്. 

വാകസിന്‍ കണ്ടെത്തുന്നത് വരേക്കും സാമൂഹിക അകലം പാലിക്കുന്നത് നിശ്ചിത രീതിയില്‍ കുറച്ചു കാലത്തേക്കു കൂടി തുടരുക എന്നാതാണ് പോം വഴിയെന്നും ഗവേഷകര്‍ പറയുന്നു. ഈ രോഗത്തിന് ചികിത്സകളും വാക്‌സിനും ഉണ്ടായിരുന്നെങ്കില്‍ ഇത്തരം സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകത ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഇവയുടെയെല്ലാം അഭാവത്തില്‍ നിരീക്ഷണത്തിലിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും 2022വരെ തുടരേണ്ടി വരും എന്ന് ഗവേഷകര്‍ പഠന ഫലത്തിൽ പറയുന്നു.