24 മണിക്കൂറിനിടെ 2400 പേർക്ക് ജീവൻ നഷ്ടപ്പെട്ടു: എന്തുചെയ്യണമെന്നറിയാതെ അമേരിക്ക

single-img
15 April 2020

കൊറോണ രോഗബാധ ലോകത്ത് ആശങ്ക വിതച്ച് വ്യാപിക്കുകയാണ്.  ഇതുവരെ 1,26,604 പേരാണ് ലോകത്ത് കൊറോണ ബാധിച്ച് മരിച്ചത്. ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 19,98,111 ആയി ഉയര്‍ന്നു. ഇതിൽ 51,608 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

അമേരിക്കയിൽ മരണം കുതിച്ചുയരുകയാണ്. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ 2400 പേരാണ് മരിച്ചത്. ആകെ മരണം 26,047 ആയി. രോഗബാധിതരുടെ എണ്ണം ആറുലക്ഷം കടന്നു. 6,13,886 പേരാണ് ഇതുവരെ മരിച്ചത്.

അതേസമയം ഇറ്റലിയില്‍ മരണം 21,000 കടന്നു. 21,067 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 1,62,488 ആയി ഉയർന്നു.  സ്‌പെയിനില്‍ 8,255 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ സ്‌പെയിന്‍ ഇറ്റലിയെ മറികടന്ന് രണ്ടാമതെത്തുകയും ചെയ്തു. 1,74,060 ആളുകളാണ് സ്പെയിനിൽ  രോഗബാധിതരായിട്ടുള്ളത്.

ഫ്രാന്‍സില്‍ 15,729 പേരും ബ്രിട്ടനില്‍ 12,107 പേരും ഇതേവരെ മരിച്ചു. ഇറാനില്‍ 4683 പേരും, ജര്‍മ്മനിയില്‍ 3495 ഉം, ചൈനയില്‍ 3342 പേരും മരിച്ചു. ജര്‍മ്മനിയില്‍ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നതായാണ് റിപ്പോർട്ടുകൾ.