യുപി കൊവിഡ് പരിശോധനയിൽ വളരെ പിറകിൽ; യോഗി സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

single-img
14 April 2020

യുപിയിൽ ഇപ്പോഴും കൊവിഡ് 19 പരിശോധന വളരെ പിന്നിലാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പൊസീറ്റാവാണെന്ന് കണ്ടെത്തിയതെന്നും പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്തെ ‘പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഞാനൊരു കത്ത് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇവിടെ പരിശോധനകളുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. പരിശോധന നടത്തുന്നതിനുള്ള സംവിധാനം വേഗമുള്ളതും സ്ഥിരമായതും ആവണം.’- പ്രിയങ്ക ട്വിറ്ററില്‍ എഴുതി.

ഈ മാസം 10നായിരുന്നു പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കൊറോണയ്ക്ക് മതമോ ജാതിയോ ഇല്ല. അത് എല്ലാവരേയും ഒരുപോലെ ബാധിക്കും. ഈ പോരാട്ടത്തിൽ നമ്മുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ മാറ്റിനിര്‍ത്തി ഒരുമിച്ച് നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട് എന്ന് പ്രിയങ്ക കത്തില്‍പറഞ്ഞിരുന്നു.