പിഞ്ഞാണം കൊട്ടുക, ദീപം തെളിയിക്കുക എന്നിങ്ങനെ ഇത്തവണ പറയാത്ത മോദിക്ക് നന്ദി: ശിവസേന

single-img
14 April 2020

ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ പിഞ്ഞാണം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതില്‍ നന്ദിയുണ്ടെന്ന് ശിവസേന വക്താവ് മനിഷ കയന്ദെ. ഇന്ത്യയുടെ അടിസ്ഥാനമായ സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തുന്നതിനായുള്ള ഒരു പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വീണ്ടും ലോക്ക് ഡൗണ്‍ നീട്ടാനായിരുന്നു തീരുമാനമെങ്കില്‍ ബുധനാഴ്ച തന്നെ എന്താണ് മാനദണ്ഡമെന്നുള്ളത് വിശദമാക്കി പ്രഖ്യാപിക്കാമായിരുന്നു. കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ തോത് അനുസരിച്ച് നേരത്തെ തന്നെ യാത്രാ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാമായിരുന്നു. രാജ്യത്തിന് എന്താണോ ആവശ്യം അതൊന്നും ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.