ഒരു അഭിനേത്രി വെറും ‘നടി’യാകുന്നതും ആർട്ടിസ്റ്റാകുന്നതും തമ്മിലുള്ള വ്യത്യാസം കാണിച്ചുതന്നത് ഷർബാനി മുഖർജി: പ്രിയനന്ദനൻ

single-img
14 April 2020

കെപി രാമനുണ്ണിയുടെ രചനയിലുള്ള സൂഫി പറഞ്ഞ കഥ എന്ന നോവലിനെ ആസ്പദമാക്കി പ്രിയനന്ദനൻ സം‌വിധാനം ചെയ്ത ചിത്രമാണ് “സൂഫി പറഞ്ഞ കഥ”. ഈ സിനിമ 2010 ഫെബ്രുവരി 19നാണ് കാണികളിൽ എത്തിയത് . ഇപ്പോഴിതാ, ഈ സിനിമയ്ക്കുപിന്നിൽ നടന്ന ചില കാര്യങ്ങളെ സംബന്ധിച്ച്ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് സംവിധായകൻ.

ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാളത്തിലെ പ്രശസ്തരായ പല നടിമാരെയും സമീപിച്ചു. പക്ഷെ സിനിമയിൽ സെക്സ് ഉള്ളതിനാൽ പ്രതിഫലം കൂട്ടിത്തരണമെന്നായിരുന്നു പലരുടെയും നിബന്ധന എന്ന് സംവിധായകൻ പറയുന്നു. താൻ ഈ നിബന്ധന അംഗീകരിക്കാതെ വന്നതോടെ പലരും ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു.

അതേസമയം ഒരു അഭിനേത്രി വെറും നടിയാകുന്നതും ആർട്ടിസ്റ്റാകുന്നതും തമ്മിലുള്ള വ്യത്യാസം ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഷർബാനി മുഖർജി ബോദ്ധ്യമാക്കി തന്നുവെന്നും പ്രിയനന്ദനൻ പറയുന്നു.
അതേപോലെ തന്നെ അഭിനയവും സെക്സും തമ്മിലുളള ബന്ധമെന്നത്പണമാണോ എന്ന് ഞാൻ ചിന്തിക്കാതെയിരുന്നില്ലെന്നും സംവിധായകൻ പറയുന്നു.