പ്രധാനമന്ത്രി രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക്ഡൗണില്‍ ഇളവുകളെക്കുറിച്ചു ഇന്നറിയാം

single-img
14 April 2020

ഡൽഹി: രാജ്യവ്യാപക അടച്ചിടൽ നീട്ടുന്നതുമായി ബന്ധപ്പെട്ട കേന്ദ്രപ്രഖ്യാപനം ഇന്നുണ്ടാവും. രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. മാർച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ചൊവ്വാഴ്ച അർധരാത്രി അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ഈ​മാ​സം 30 വ​രെ ലോ​ക്​​ഡൗ​ൺ നീ​ട്ടു​ന്ന പ്ര​ഖ്യാ​പ​ന​മാ​വും പ്ര​ധാ​ന ഉ​ള്ള​ട​ക്കം. മൂ​ന്നാ​ഴ്​​ച​യാ​യി സ്​​തം​ഭി​ച്ചു​നി​ൽ​ക്കു​ന്ന രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്രി​ത ന​ട​പ​ടി​ക​ളും പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​നം തു​ട​ങ്ങി​യ​ശേ​ഷം നാ​ലാം​ത​വ​ണ​യാ​ണ്​ മോ​ദി​യു​ടെ അ​ഭി​സം​ബോ​ധ​ന. ഏതൊക്കെ മേഖലയെ ഒഴിവാക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതിനോട് സഹകരിക്കാന്‍ മോദി ജനങ്ങളോട് ആവശ്യപ്പെടും. ലോക്ക്ഡൗണ്‍ വഴി രോഗപ്രതിരോധത്തില്‍ ഇതുവരെ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി വിശദീകരിക്കും.

ചില ഇളവുകളോടെ അടച്ചിടൽ രണ്ടാഴ്ചകൂടി നീട്ടാൻ ശനിയാഴ്ച ചേർന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ ധാരണയായിരുന്നു. കാർഷിക, വ്യവസായ മേഖലയ്ക്ക് ഇപ്പോഴത്തെ നിയന്ത്രണത്തിൽ ചില ഇളവുകൾ നൽകിയേക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇക്കാര്യം വിശദീകരിക്കും. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ ആഭ്യന്തരമന്ത്രാലയമിറക്കിയ മാർഗരേഖയിലും മാറ്റം വരുത്തിയേക്കും.

ഇ​തി​ന​കം ഏ​ഴു സം​സ്​​ഥാ​ന​ങ്ങ​ൾ ലോ​ക്​​ഡൗ​ൺ ഈ ​മാ​സം 30 വ​രെ നീ​ട്ടി​ക്ക​ഴി​ഞ്ഞു. ഒ​ഡി​ഷ, പ​ഞ്ചാ​ബ്, തെ​ല​ങ്കാ​ന, മ​ഹാ​രാ​ഷ്​​ട്ര, രാ​ജ​സ്​​ഥാ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നി​വ​ക്കു​പി​ന്നാ​ലെ ​തി​ങ്ക​ളാ​ഴ്​​ച ത​മി​ഴ്​​നാ​ടും ലോ​ക്​​ഡൗ​ൺ നീ​ട്ടു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ ലോ​ക്​​ഡൗ​ൺ നീ​ട്ടാ​നു​ള്ള ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ എ​ന്നീ മെ​ട്രോ​ന​ഗ​ര​ങ്ങ​ളി​ൽ കോ​വി​ഡ്​ വ്യാ​പി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ പ​കു​തി ജി​ല്ല​ക​ളും കോ​വി​ഡ്​ ബാ​ധി​ത​മാ​ണ്.