ലോക് ഡൗൺ മെയ് മൂന്നു വരെ നീട്ടി

single-img
14 April 2020

രാജ്യവ്യാപക അടച്ചിടല്‍ മെയ് മൂന്ന് വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡിനെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ രാജ്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ബുദ്ധിമുട്ടുകൾ നിലനില്‍ക്കുമ്പോഴും രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ എന്തിനും തയ്യാറായി. കേസുകള്‍ കുറഞ്ഞതിന് നിങ്ങള്‍ ഓരോരുത്തരും കാരണക്കാരായി.ഭക്ഷണത്തിനും യാത്രയ്ക്കുമൊക്കം ജനങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന് സര്‍ക്കാരിന് അറിയാം. നിങ്ങളുടെ ത്യാഗത്തിന് മുന്നില്‍ നമിക്കുന്നു. ഈ പിന്തുണയ്ക്ക് നന്ദി. കൂട്ടായ ഐക്യം ബി ആര്‍ അംബേദ്കറിനുള്ള ആദരാഞ്ജലിയാണെന്നും മോദി പറഞ്ഞു.

മാര്‍ച്ച് 24ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ചൊവ്വാഴ്ച അര്‍ധരാത്രി അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. അടച്ചിടല്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ധാരണയായിരുന്നു.