രാജ്യത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളായി മാറി ഡൽഹിയിലെ ആശുപത്രികൾ

single-img
14 April 2020

ഡൽഹി: വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളും അധികൃതരും ഒറ്റക്കെട്ടായി മുന്നേറുമ്പോൾ ഡൽഹിയിലെ ആശുപത്രികൾ ആപകടാവസ്ഥയിലാണ്. രാജ്?ത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളായി മാറിയിരിക്കുകയാണ് രാജ്യ തലസ്ഥാനത്തെ സർക്കാർ സ്വകാര്യ ആശുപത്രികൾ.

 മ​ല​യാ​ളി ന​ഴ്​​സു​മാ​ര​ട​ക്കം നി​ര​വ​ധി​പേ​ര്‍​ക്കാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന്​ കോ​വി​ഡ്​ ബാ​ധി​ച്ച​ത്. ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച 25 പേ​രി​ല്‍ ഒ​രാ​ള്‍ ആ​രോ​ഗ്യ ​മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ്​ ക​ണ​ക്ക്. സ​ര്‍​ക്കാ​റി​നു​ കീ​ഴി​ലു​ള്ള ഡ​ല്‍​ഹി സ്​​റ്റേ​റ്റ്​ കാ​ന്‍​സ​ര്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ല്‍ 28 പേ​ര്‍​ക്കാ​ണ്​ ഒ​ടു​വി​ല്‍ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ഒ​രു ഗ​ര്‍​ഭി​ണി​യ​ട​ക്കം ഒ​മ്ബ​തു​​പേ​ര്‍ മ​ല​യാ​ളി ന​ഴ്​​സു​മാ​രാ​ണ്. 

ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ര്‍​ക്ക്​ ബ്രി​ട്ട​നി​ല്‍​നി​ന്നു വ​ന്ന സ​ഹോ​ദ​ര​നി​ല്‍ നി​ന്നാ​ണ്​ ആ​ദ്യം കോ​വി​ഡ്​ ബാ​ധി​ച്ച​ത്. ഇ​വ​രി​ല്‍​നി​ന്ന്​ മൂ​ന്ന്​ ഡോ​ക്​​ട​ര്‍​മാ​ര്‍​ക്കും ന​ഴ്​​സ്, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍, രോ​ഗി​ക​ള്‍ എ​ന്നി​വ​രി​ലേ​ക്കും വൈ​റ​സ്​ പ​ട​ര്‍​ന്നു. തു​ട​ര്‍​ന്ന്​ ഏ​പ്രി​ല്‍ 11ന്​ ​രോ​ഗി​ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി കാ​ന്‍​സ​ര്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ അ​ട​ച്ചു​പൂ​ട്ടി.

ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു​​പി​ന്നാ​ലെ ഇ​വി​ട​ത്തെ ന​ഴ്​​സി​ങ്​ സൂ​​പ്ര​ണ്ട്​ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യും​ചെ​യ്​​തു. ഡ​ല്‍​ഹി പ​ഞ്ചാ​ബി ബാ​ഗി​ലെ മ​ഹാ​രാ​ജ അ​​​​ഗ്ര​സെ​ന്‍ ആ​ശു​​പ​ത്രി​യ​ധി​കൃ​ത​രു​ടെ അ​നാ​സ്​​ഥ​മൂ​ല​വും മ​ല​യാ​ളി ന​ഴ്​​സു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പേ​ര്‍​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ചു. ഇ​വി​ടെ കോ​വി​ഡ്​ ബാ​ധി​ത​നാ​യ രോ​ഗി ഉ​പ​യോ​ഗി​ച്ച ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ള്‍ മ​റ്റു രോ​ഗി​ക​ള്‍​ക്കും ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

സു​ര​ക്ഷ​കി​റ്റു​ക​ള്‍ ഇ​ല്ലാ​തെ​യാ​ണ്​ ന​ഴ്​​സു​മാ​ര്‍ രോ​ഗി​യെ പ​രി​ച​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച സാ​കേ​തി​ലെ മാ​ക​സ്​ ഹോ​സ്​​പി​റ്റ​ലി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ ഡോ​ക്​​ട​ര്‍​മാ​ര​ട​ക്കം 39 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി. കോ​വി​ഡ്​ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ഡ​ല്‍​ഹി സ​ര്‍​ക്കാ​റി​നു​ കീ​ഴി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​യാ​യ എ​ല്‍.​എ​ന്‍.​ജെ.​പി​യി​ലും സ​മാ​ന​മാ​ണ്​ അ​വ​സ്​​ഥ.