ഗ്രാമീണ മേഖലകളിൽ മൊബൈൽ ക്ലിനിക്കുകൾ;കൊവിഡ് പ്രതിരോധത്തിന് കൂടുതൽ നടപടികളുമായി ഹരിയാന

single-img
14 April 2020

ഹരിയാന: രാജ്യമൊട്ടാകെ ഭീതി വിതച്ച് പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കൂടുതൽ നടപടികളുമായി മുന്നിട്ടിറങ്ങുകയാണ്. പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടു ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൊബൈൽ ക്ലിനിക്കുകൾ ആരംഭിച്ചു. ഗ്രാമീണ മേഖലകളിലാണ് ക്ലിനിക്കുകളുടെ പ്രവർത്തനം

ഹരിയാന റോഡ് വെയ്‌സിന്റെ 15 ബസ്സുകളാണ് ക്ലിനിക്കുകളാക്കി പരിവര്‍ത്തിപ്പിച്ചത്.പ്രധാനമായും ഗ്രാമീണ മേഖലയിലെ രോഗികള്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കാനാണ് ഹരിയാന പുതിയ രീതി പരീക്ഷിക്കുന്നത്.

15 മൊബൈല്‍ ക്ലിനിക്കിനുമൊപ്പം ഓരോ ടീമിനെ നിയോഗിക്കും. അതില്‍ 11 എണ്ണവും ഗ്രാമീണ മേഖലയിലേക്കാണ് പോവുക. 4 എണ്ണം നഗരങ്ങളിലേക്കും നിയോഗിക്കും.ഹരിയാനയില്‍ ഇതുവരെ 185 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 29 പേര്‍ രോഗം ഭേദമായി. 3 പേര്‍ മരിച്ചു.

കൊവിഡ് പ്രതിരോധത്തിന് മൊബൈല്‍ ക്ലിനിക്കുകള്‍ വ്യാപകമാക്കുകയാണ് ചെയ്യേണ്ടതെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജിയെപ്പോലുള്ളവര്‍ അഭിപ്രായപ്പെട്ടി രുന്നു.