‘കൊറോണ വൈറസ്, എവിടെയാണെങ്കിലും നിങ്ങൾ ഈ ഇതൊന്നു ശ്രദ്ധിക്കൂ’; കോവിഡ് വാർഡിൽ പാക്ക് ഡോക്ടർമാരുടെ ഡാൻസ് വിഡിയോ പങ്കുവച്ച് ഗംഭീർ

single-img
14 April 2020

ഡൽഹി: കൊറോണ വൈറസ് വ്യാപനം ലോകവ്യാപകമായി പ്രതിസന്ധി സൃഷ്ട്ടിച്ചിരിക്കുകയാണ്.ഇന്ത്യയുടെ അയാൾ രാജ്യമായ പാക്കിസ്ഥാനിലും സ്ഥിതി വിഭിന്നമല്ല. കോവിദഃ പ്രതിരോധത്തിലെ പാളിച്ചകൾ ദിനം പ്രതി റിപ്പോർട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ കോവിഡ് വാർഡിൽ പാക്ക് ഡോക്ടർമാരുടെ ഡാൻസ് വിഡിയോ ആണ് ഇപ്പോൾ സംസാര വിഷയം. പാക്കിസ്ഥാനിൽ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർ രോഗികൾക്കിടയിൽ നൃത്തം ചെയ്യുന്ന വിഡിയോ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ പങ്കുവച്ചിരുന്നു.

പാക്കിസ്ഥാനിൽ ഏറെ ജനപ്രിയമായ ‘ചിട്ട ചോലാ..’ എന്ന ഗാനത്തിനാണ് പാക്ക് ഡോക്ടർമാർ ഒന്നടങ്കം ചുവടുവയ്ക്കുന്നത്. മാസ്കും ഗ്ലൗസുമുൾപ്പെടെ രോഗബാധിതരെ ശുശ്രൂഷിക്കുമ്പോൾ കൈക്കൊള്ളേണ്ട മുൻകരുതലെല്ലാമെടുത്താണ് കോവിഡ് വാർഡിൽ പാക്ക് ഡോക്ടർമാരുടെ നൃത്തം.

‘കൊറോണ വൈറസ്, എവിടെയാണെങ്കിലും നിങ്ങൾ ഈ ഇതൊന്നു ശ്രദ്ധിക്കൂ’ എന്ന സരസമായ ലഘുകുറിപ്പു സഹിതമാണ് ഗംഭീർ ഈ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നവ പാക്കിസ്ഥാൻ എന്ന അർഥത്തിൽ ഒരു ഹാഷ്ടാഗും ചേർത്തിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് പാക്കിസ്ഥാനിൽ 5000ലേറെപ്പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ നിമിത്തം 91 പേരാണ് ഇതുവരെ മരിച്ചത്.