പ്രധാനമന്ത്രിക്ക് മുന്‍പ് സോണിയാ ഗാന്ധി രാജ്യത്തെ അഭിസംബോധന ചെയ്തു; പരിഹാസവുമായി ബിജെപി

single-img
14 April 2020

ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ രാജ്യത്തെ അഭിസംബോധന ചെയ്ത് വീഡിയോ സന്ദേശം നല്‍കിയതിനെതിരെ പരിഹാസവുമായി ബിജെപി. പാർട്ടിയുടെ ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ സോണിയയുടെ ആരോഗ്യത്തെപ്പറ്റി കരുതലെടുക്കൂ – എന്നായിരുന്നു ട്വിറ്ററില്‍ എഴുതിയത്.

ഇതിന്മുൻപും സോണിയാ ഗാന്ധിയെ വിമര്‍ശിച്ച് നദ്ദ രംഗത്തെത്തിയിരുന്നു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒന്നിച്ചു നില്‍ക്കേണ്ട നേരത്ത് സോണിയ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണ് എന്നായിരുന്നു നഡ്ഡ ഉയർത്തിയ ആരോപണം.

കൊറോണ പ്രതിരോധ പോരാട്ടത്തിൽ തന്റെ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകുമെന്നും അധികാരത്തില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങളെ സഹായിക്കുമെന്നും സോണിയ വീഡിയോയില്‍ ജനങ്ങളോട് അറിയിച്ചിരുന്നു.