ശീമാട്ടി സി.ഇ.ഒ ബീനാ കണ്ണന്റെ പിതാവ് അന്തരിച്ചു

single-img
14 April 2020

കൊച്ചി: വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ശീമാട്ടി സ്ഥാപനങ്ങളുടെ സാരഥിയും സി.ഇ.ഒ യുമായ ബീനാ കണ്ണൻ്റെ പിതാവ് വി തിരുവെങ്കിടം (90) അന്തരിച്ചു. ഇന്ന് രാവിലെ സ്വന്തം വസതിയിലാണ് അന്ത്യം.

പ്രമുഖ വസ്ത്ര സ്ഥാപനമായ ശീമാട്ടിയുടെ സ്ഥാപകനായ വീരയ്യ റെഡ്യാറുടെ മകനാണ് വി തിരുവെങ്കിടം. 1930 നാണ് ജനനം. ഇദ്ദേഹത്തിൻ്റെ ഏകമകളാണ് ബീനാ കണ്ണൻ. എറണാകുളം പച്ചാളത്ത് നഗരസഭ ശ്മശാനത്തിൽ ഉച്ചയ്ക്ക് 12 .25 ന് സംസ്കാരം നടന്നു.