പരിശോധന നടത്തിയപ്പോൾ നെഗറ്റീവ്; ആശുപത്രിവിട്ട ശേഷം രണ്ടുപേര്‍ക്ക് യുപിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു

single-img
13 April 2020

ആദ്യ രണ്ടുകോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായി ആശുപത്രിവിട്ട രണ്ടുപേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. യുപിയിലെ നോയിഡയിലാണ് സംഭവം. മൂന്നാമത് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം കണ്ടെത്തിയത്. അതോടുകൂടി ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയിഡയിലെ ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കോവിഡ് ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച രോഗികളെ 24 മണിക്കൂറിനിടെ രണ്ടു തവണ സ്രവ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.

ആ സമയം ആദ്യ രണ്ടു പരിശോധനയിലും ഫലം നെഗറ്റീവായതോടെ മൂന്നാമതും പരിശോധന നടത്താന്‍ സ്രവ സാമ്പിള്‍ എടുത്തതിനു ശേഷം വെള്ളിയാഴ്ച ഇവരെ ആശുപത്രിയില്‍ നിന്നും വിട്ടയക്കുകയായിരുന്നു.തുടർന്ന് നടത്തിയ മൂന്നാമത്തെ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതോടുകൂടി ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തിയ ശേഷം കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.