ലോക്ക് ഡൌണ്‍ ലംഘിച്ച് ശിവ വിഗ്രഹത്തെ ‘പാല് കുടിപ്പിക്കാന്‍’ എത്തി; യുപിയില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു

single-img
13 April 2020

വ്യാജ പ്രചാരണങ്ങള്‍ വിശ്വസിച്ച് ശിവ വിഗ്രഹത്തെ കുടിപ്പിക്കാന്‍ പാലുമായെത്തിയ 13 പേരെ യുപിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യമാകെ നിലനില്‍ക്കുന്ന ലോക്ക് ഡൌണ്‍ നിയന്ത്രണ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ തടിച്ചുകൂടിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിലെ ‘ശിവ വിഗ്രഹം പാല് കുടിക്കുന്നു’ എന്ന് വ്യാപകമായി പ്രചാരണം ഉണ്ടായതിനെ തുടര്‍ന്ന് ഇത് വിശ്വസിചാണ്‌ ഇവര്‍ പാലുമായി അമ്പലത്തിലെത്തിയത്. യുപിയിലെ പ്രാതപ്ഗഡ് ജില്ലയിലെ ഷംഷര്‍ഗഞ്ചിലാണ് സംഭവം. വാര്‍ത്തയറിഞ്ഞ സമീപവാസികളാണ് പാലുമായി അമ്പലത്തിലേക്ക് എത്തിയത്.

അപ്പോള്‍ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് 13 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം,പ്രദേശവാസിയായ രാജേഷ് കൗശലാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ യാദവ് അറിയിച്ചു.