ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നു; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

single-img
13 April 2020

രാജ്യത്തെ ലോക്ക് ഡൌൺ കാലാവധി അവസാനിക്കാനിരിക്കെ നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൌൺ തുടരണോ വേണ്ടയോ എന്നതുമായി ബന്ധപ്പെട്ട് പ്രധാന പ്രഖ്യാപനം അദ്ദേഹത്തിൽ നിന്നും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലാവധി നാളെയാണ് അവസാനിക്കുക.

രോഗ വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കുകയായിരുന്നു. അതേസമയം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാൽ ഇതിൽ ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട
അവസാന തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ വേണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.