വൈറസ് വ്യാപനം രൂക്ഷമാകാന്‍ സാധ്യത; തമിഴ്നാട്ടില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൌണ്‍ നീട്ടി

single-img
13 April 2020

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നേരത്തെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍.
നിലവിൽ ഏപ്രില്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് വര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ലോക്ക്ഡൗണ്‍ നീട്ടണമെന്ന കാര്യം താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ലോക്ക് ഡൗണ്‍ നീട്ടാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇനിയുള്ള നാളുകളിൽ തമിഴ്‌നാട്ടില്‍ വൈറസ് വ്യാപനം ഇനിയും രൂക്ഷമാകാന്‍ സാധ്യതയുളളതിനാല്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി തമിഴ്‌നാട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.