മഹാരാഷ്ട്രയിലെ ഹാന്‍റ് സാനിറ്റൈസര്‍ നിര്‍മ്മിക്കുന്ന കെമിക്കല്‍ സോണിൽ തീപിടിത്തം; രണ്ട് മരണം

single-img
13 April 2020

മഹാരാഷ്ട്രയിലെ താരാപൂരിൽ പ്രവർത്തിക്കുന്ന കെമിക്കല്‍ ഫാക്ടറിക്ക് തീ പിടിച്ചു. അപകടത്തിൽ രണ്ട് പേര്‍ മരിച്ചെന്നും നിരവധി ആളുകൾക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങൾക്കായി ഹാന്‍റ് സാനിറ്റൈസര്‍, ഹാന്‍റ് വാഷ് എന്നിങ്ങനെയുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുന്ന കെമിക്കല്‍ സോണിലാണ് തീപ്പിടുത്തമുണ്ടായത്.

അപകടം നടക്കുമ്പോൾ ഏകദേശം 66 പേരെങ്കിലും അവിടെയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 11.30 മണിയോടെ അന്തരീക്ഷത്തില്‍ പുക പടരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീടാണ് വലിയ ശബ്ദത്തോട് കൂടി തീപ്പിടിത്തമുണ്ടായത് എന്ന് പോലീസ് പറഞ്ഞു.

ഇന്ത്യയിൽ ദിനംപ്രതി കൂടി വരുന്ന കോവിഡ് 19 രോഗത്തിന്‍റെ പശ്ചാത്തലത്തില്‍, സാനിറ്റൈസറുകള്‍ക്കും ഹാന്‍റ് വാഷുകള്‍ക്കുമെല്ലാം വലിയ ആവശ്യകതയാണ് ഉയര്‍ന്നുവരുന്നത്. അതിനാൽ ലോക്ക് ഡൌണ്‍ സാഹചര്യങ്ങള്‍ നിലനില്‍ക്കവെയും കമ്പനി പ്രവര്‍ത്തിക്കുകയായിരുന്നു.