‘ഭയമല്ല, ജാഗ്രതയാണ്​ വേണ്ടത്​’ ; ലോക്ക് ഡൗണിലെ ചിരികാഴ്ചകളുമായി സുരാജും കുടുംബവും

single-img
13 April 2020

തിരുവനന്തപുരം ​: കോവിഡിൻെറ പ്രധാന പ്രചാരണ വാക്യം തന്നെ ‘ഭയമല്ല, ജാഗ്രതയാണ്​ വേണ്ടത്​’ എന്നാണല്ലോ. എന്നാൽ സുരാജ് ഇത് പറഞ്ഞപ്പോൾ കാണുന്നവർ ചിരിക്കുകയാണുണ്ടായത്. സുരാജ്​ വെഞ്ഞാറമൂടും കുടുംബവും ഒരു ​ജാഗ്രത വിഡിയോ പങ്കുവെച്ചപ്പോഴാണ് സോഷ്യൽ മീഡിയയിൽ ചിരിപൊട്ടിയത് ​. വിഡിയോ നിമിഷങ്ങൾക്കകം ആയിരക്കണക്കിന്​ പേരാണ്​ കാണുകയും ഷെയർ ചെയ്യുകയും ചെയ്​തത്​.

സുരാജു​ം ഭാര്യ സുപ്രിയയുമാണ്​​ വിഡിയോയിൽ എത്തുന്നത്​. മകൻ കാശിനാഥിൻെറ ശബ്​ദവും വിഡിയോയിൽ കേൾക്കാം. കൊറോണ സന്ദേശത്തിൻെറ ക്യാപ്​ഷനും വിഡിയോയും കൂടിയായപ്പോൾ ​നിമിഷങ്ങൾക്കം ഫേസ്​ബുക്കിൽ വൈറലായി. നടൻ ചെമ്പൻ വിനോദ്​ ജോസ്​​ ഉൾപ്പെടെയുള്ളവർ വിഡിയോ ഇതിനോടകം ഷെയർ ചെയ്​തിട്ടുണ്ട്.

https://www.facebook.com/watch/?v=213626743072360