കൊവിഡിൽ ആളുകൾ പുറത്തിറങ്ങാതിരിക്കാൻ രാത്രിയില്‍ പ്രേത രൂപങ്ങളെ ഇറക്കി ഇന്ത്യോനേഷ്യൻ പരീക്ഷണം

single-img
13 April 2020

അനിയന്ത്രിതമായി കൊറോണ വൈറസ് വ്യാപനം നടക്കുമ്പോൾ ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ പുതിയ മാർഗം പരീക്ഷിക്കുകയാണ് ഇന്ത്യേനേഷ്യ. ഇതിനായി രാത്രിയില്‍ പ്രേത രൂപങ്ങളെയാണ് ഇവിടെയുള്ള ജാവ ദ്വീപിലെ കെപ്വ ഗ്രാമത്തില്‍ കാവലിനിരുത്തിയിരിക്കുന്നത്. ഈ ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കളുടെ സംഘടന പൊലീസുമായി ചേര്‍ന്നാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്.

ഇന്ത്യോനേഷ്യയിൽ നിലനിൽക്കുന്ന ഐതിഹ്യങ്ങളിലെ ഒരു കഥാപാത്രമായ പൊകൊങ് എന്ന പ്രേതകഥാപാത്രങ്ങളുടെ വേഷം ധരിച്ചാണ് യുവാക്കൾ തെരുവിലിറങ്ങിയത്. പക്ഷെ ആളുകളെ അകറ്റാനായി ചെയ്തതെങ്കിലും ഐതിഹ്യങ്ങളിലെ പ്രേതത്തിന്റെ രൂപം കാണാന്‍ വേണ്ടി ആളുകള്‍ പുറത്തിറങ്ങുകയാണുണ്ടായത്.

തങ്ങളുടെആശയം ഫലിക്കാതായപ്പോള്‍ ഇവര്‍ പ്രേതത്തെ ഇറക്കുന്ന രീതി മാറ്റി അപ്രതീക്ഷിതമായി ആളുകളുടെ മുന്നില്‍ പ്രേതരൂപത്തില്‍ എത്തുകയാണ് ഇവര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇപ്പോൾ തന്നെ ഇന്ത്യോനേഷ്യയില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നിട്ടും ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗ വ്യാപനം തടയാന്‍ വേണ്ടിയാണ് ഗ്രാമങ്ങൾ ഇതുപോലുള്ള മാര്ഗങ്ങള് തേടുന്നത്. രാജ്യത്താകെ ഇതുവരെ 4231 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 373 പേര്‍ മരിക്കുകയും ചെയ്‌തെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഇന്ത്യോനേഷ്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.