ദാരിദ്രം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണ വിതരണം; ചിത്രം വരച്ച് ഈ പന്ത്രണ്ടുകാരി അഞ്ച് ദിവസത്തിനുള്ളിൽ സമ്പാദിച്ചത് 70,000 രൂപ

single-img
13 April 2020

രാജ്യമാകെ കൊവിഡിന്റെ വ്യാപനം തടയാൻ പോരാടുമ്പോൾ അപ്രതീക്ഷിത ലോക്ക് ഡൗണിൽ ജീവിതപ്രതിസന്ധി നേരിടുന്ന ഒട്ടേറെപ്പേരുണ്ട്. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് ഭക്ഷണം നല്‍കാൻ ചിത്രം വരച്ച് പണം കണ്ടെത്തുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായിക ഫറാ ഖാന്റെ പന്ത്രണ്ടുകാരിയായ മകള്‍ അന്യ. ഇതിനായി വളര്‍ത്തുമൃഗങ്ങളുടെ ചിത്രം വരച്ച് അത് വിറ്റാണ് അന്യം പണം കണ്ടെത്തുന്നത്.

ഈ വിവരം ഫറാ ഖാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.വിവരം അറിഞ്ഞതിനെ തുടർന്ന് ധാരാളം ആളുകളാണ് കുട്ടിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ 12 വയസ്സ് പ്രായമുള്ള അന്യ അഞ്ച് ദിവസത്തിനുള്ളിൽ 70,000 രൂപ വളർത്തുമൃഗങ്ങളെ വരച്ച് ഒന്നിന് 1000 രൂപയ്‍ക്ക് നല്‍കി സമ്പാദിച്ചു എന്നും. ഈ പണം ദാരിദ്യമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നൽകാൻ ഉപയോഗിക്കുന്നു. ചിത്രങ്ങള്‍ ഓർഡർ ചെയ്‍ത എല്ലാവര്‍ക്കും നന്ദിയെന്നും ഫറാ ഖാൻ എഴുതുകയുണ്ടായി.