കോ​വി​ഡ് വി​വ​ര​ശേ​ഖ​ര​ണത്തിൽ മ​ല​ക്കം​മ​റി​ഞ്ഞ് സ​ര്‍​ക്കാ​ര്‍; സ്പ്രിം​ഗ്ള​റെ ഒ​ഴി​വാ​ക്കി ഉ​ത്ത​ര​വ്

single-img
13 April 2020

തിരുവനന്തപുരം: കൊവിഡ് വിവരശേഖരണ നടപടി വിവാദമായതോടെ തീരുമാനത്തിൽ കളം മാറ്റി ചവിട്ടി സർക്കാർ.അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ വഴി വിവരം ശേഖരിക്കുന്നത് അവസാനിപ്പിക്കാനാണ് ഉത്തരവ്. കൊവിഡ് രോഗികളുടെ വിവരങ്ങൾ ഇനി മുതൽ സർക്കാർ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്താൽ മതിയാകും.

ത​ദ്ദേ​ശ​ഭ​ര​ണ​വ​കു​പ്പാ​ണ് പു​തി​യ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​മ്ബ​നി​യു​ടെ സൈ​റ്റി​ല്‍​നി​ന്ന് ഐ​ടി സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ട്ട പ​ര​സ്യ​വും നീ​ക്കി​യി​ട്ടു​ണ്ട്. സ്പ്രിം​ഗ്ള​ര്‍ വ​ഴി വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്‌ പ്ര​തി​പ​ക്ഷം രം​ഗ​ത്ത് വ​ന്നി​രു​ന്നു. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​ന്‍ സ്വ​കാ​ര്യ ക​മ്പ​നി​ക്ക് സ​ര്‍​ക്കാ​ര്‍ വി​ല്‍​ക്കു​ക​യാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചിരുന്നു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കീ​ഴി​ലു​ള്ള സി​ഡി​റ്റി​നോ ഐ​ടി മി​ഷ​നോ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ജോ​ലി അമേരിക്കൻ കമ്പനിയെ ഏൽപ്പിച്ചതെന്തിനാണെന്നും, ഈ വിവരങ്ങൾ കമ്പനി മറച്ചു വിൽക്കില്ല എന്നതിന് എന്ത് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.

എന്നാൽ സ്പ്രിംഗ്ളർ ഒരു പി ആർ കമ്പനിയല്ല എന്നായിരുന്നു. മുഖ്യമന്ത്രി മറുപടി നടത്തിയത്. തുടർന്ന് ചെന്നിത്തലയ്ക്കെതിരെ വിമർശനങ്ങളും പരിഹാസങ്ങളുമായി ഇടതുപക്ഷത്തെ അനുകൂലിക്കുന്ന നിരവധിപ്പേർ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം മാറ്റിയത്.