കേരളത്തിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് ആഹ്വാനം

single-img
13 April 2020

കേരളത്തിൽ ഇന്ന് മൂന്നു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ 2, പാലക്കാട് 1 എന്നിവടങ്ങളിലാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്. അതേപോലെ തന്നെ ഐശ്വര്യത്തിന്‍റെയും തുല്യതയുടേയും പ്രതീകമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് , വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് ആഹ്വാനം ചെയ്യുകയുമുണ്ടായി.

കേരളത്തിൽ ഇന്ന് 19 പേർക്ക് രോഗം ഭേദമായതായും നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 178 പേർ മാത്രമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളോട് ജാഗ്രതയിൽ കുറവ് വരുത്തരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി ആൾക്കൂട്ടവും അശ്രദ്ധയും അത്യാപത്ത് ക്ഷണിച്ച് വരുത്തും, അത് കൊണ്ട് വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ തുടരും എന്നും വ്യക്തമാക്കി.

നമ്മുടെ പ്രവാസികൾക്കായി പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിൽ തിരികെ വരുന്നവരുടെ ടെസ്റ്റിംഗ് ക്വാറന്‍റൈൻ തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.