ഇതൊക്കെ നാട്ടുകാർ വായിക്കേണ്ട വാർത്തയാണ്, മൂലക്ക് ഒതുക്കാനുള്ളതല്ല: വാഷിംഗ്ടൺ പോസ്റ്റ് കേരത്തെ പ്രകീർത്തിച്ച വാർത്ത അവസാന പേജുകളിലൊതുക്കിയ മനോരമയ്ക്ക് എതിരെ ഷമ്മി തിലകൻ

single-img
12 April 2020

കേരളത്തിന്റെ കോവിഡ്‌ പ്രതിരോധം മാതൃകയാക്കാമെന്ന പ്രമുഖ അന്താരാഷ്‌ട്ര മാധ്യമമായ വാഷിങ്‌ടൺ പോസ്‌റ്റിൽ കേരളത്തെ പ്രശംസിച്ച്‌ വാർത്ത വന്നിരുന്നത്ള അവസാന പേജുകളിൽ ഒതുക്കിയ മനോരമയെ വിമർശിച്ച് നടൻ ഷമ്മിതിലകൻ.  പല മാധ്യമങ്ങളും അത്‌ വാർത്തയാക്കിയപ്പോൾ സംസ്ഥാനത്തിന്‌ അഭിമാനിക്കാവുന്ന ഒരു വാർത്ത മലയാള മനോരമ പത്രം 11ആം പേജിലാണ്‌ ഒതുക്കിയത്‌. പ്രശംസിക്കേണ്ട നേട്ടങ്ങൾ തഴയുന്നതിനെതിരെയാണ് ഷമ്മി തിലകൻ പ്രതികരിച്ച്‌ രംഗത്ത്‌ വന്നിട്ടുണ്ട്‌. 

വാർത്ത കാണാൻ ഭൂതക്കണ്ണാടിവച്ച്‌ നോക്കണമെന്നും ഷമ്മി തിലകൻ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു.

“ഇന്നത്തെ പത്രത്തിൽ ഭൂതക്കണ്ണാടി വച്ച് നോക്കി വായിച്ചപ്പോൾ പതിനൊന്നാം പേജിലെ മൂലയിൽ കണ്ടെത്തിയ കേരളത്തിന് അഭിമാനിക്കാവുന്ന വാർത്ത..!

ഇതൊക്കെ നാട്ടുകാർ വായിക്കേണ്ട വാർത്തയാണ്, മൂലക്ക് ഒതുക്കാനുള്ളതല്ല എന്ന് തോന്നിയതിനാൽ ഇവിടെ പോസ്റ്റ് ചെയ്യുന്നു…!’- ഷമ്മി തിലകൻ ഫേസ്ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

ഇന്നത്തെ പത്രത്തിൽ #ഭൂതക്കണ്ണാടി വച്ച് നോക്കി വായിച്ചപ്പോൾ പതിനൊന്നാം പേജിലെ മൂലയിൽ കണ്ടെത്തിയ കേരളത്തിന്…

Posted by Shammy Thilakan on Saturday, April 11, 2020