തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കി: രമേശ് ചെന്നിത്തല

single-img
12 April 2020

തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ സിപിഎം ആസൂത്രിതമായി സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കുന്നുവെന്നുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ നടക്കുന്നത് സംഘടിത ആക്രമണമാണെന്ന്  രമേശ് ചെന്നിത്തല ആരോപിച്ചു.

” ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം,പിണറായി  വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യവിരുദ്ധമാണ്” ചെന്നിത്തല പറഞ്ഞു. 

ആളുകളെ മോശക്കാരാക്കാനും വഷളാക്കാനും വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമാണിതെന്നുംസര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ നമ്മളെയെല്ലാം ബോധപൂര്‍വ്വം അവഹേളിക്കാന്‍ സൈബര്‍ ആക്രമണമാണെന്നും അദ്ദേഹം മനോരമ ന്യൂസിനോടു നടത്തിയ പ്രതികരണത്തിൽ പറഞ്ഞു. 

കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് തെറ്റ് തിരുത്താന്‍ വേണ്ടിയാണെന്നും സര്‍ക്കാറുമായി ഏറ്റുമുട്ടലിനില്ലെന്നും കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.