അമ്പലവയലിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ

single-img
12 April 2020

കൽപ്പറ്റ: വയനാട്ടിൽ സംസാര ശേഷിയില്ലാത്ത പത്തുവയസുകാരി യെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. പെൺ കുട്ടി താമസിക്കുന്ന അമ്പലവയൽ കോളനിയിലെ ആദിവാസി യുവതിയുടെ ഭര്‍ത്താവായ മുനീര്‍ (38) ആണ് അറസ്റ്റിലായത്.കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ നിന്ന് പുറത്തുപോയ സമയത്താണ് ഇയാൾ പീഡനം നടത്തിയത്.

കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എത്തിയപ്പോൾ കണ്ടത് കൂട്ടിയുടെ ജനനേന്ദ്രിയത്തില്‍നിന്ന് രക്തമൊലിക്കുന്ന താണ്. ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുക യായിരുന്നു. കുട്ടി ഇപ്പോള്‍ ഇവിടെ ചികിത്സയിലാണ്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പും നടത്തി.