കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

single-img
12 April 2020

കൊല്ലം: കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തി.കൊല്ലം കുണ്ടറയിലാണ് സംഭവം.വെള്ളിമണ്‍ചെറുമൂട് ശ്രീശിവന്‍മുക്ക് കവിതാഭവനത്തില്‍ കവിതയാണ് കൊല്ലപ്പെട്ടത്. കവിതയുടെ ഭര്‍ത്താവ് ദീപക്കിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കവിതയുടെ അമ്മ സരസ്വതിക്കും ഗുരുതരമായി പരുക്കേറ്റു.നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.കവിതയുടെ മക്കളായ ഒന്‍പത് വയസുകാരി ലക്ഷ്മിയും ഏഴും വയസുകാരന്‍ കാശിനാഥും വീട്ടില്‍ ഉണ്ടായിരുന്നു. 

പൊലീസെത്തി കവിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയില്‍ ജോലിചെയ്യുന്നതിനിടെയാണ് ഇരുവരും പ്രണയിച്ച്‌ വിവാഹം കഴിച്ചത്. പിന്നീട് കവിതയുടെ വീട്ടിലാണ് ദീപക്ക് താമസിച്ചിരുന്നത്. ദീപക്ക് കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിര്‍മ്മാണ ജോലികളും ചെയ്തുവരികയായിരുന്നു.