ഡൽഹിയിൽ രണ്ടു നഴ്സുമാർക്ക് കൂടി കൊവിഡ് 19; നിരീക്ഷണത്തിൽ കഴിയുന്നത് 400 ആരോഗ്യപ്രവർത്തകർ

single-img
12 April 2020

ഡൽഹി: രാജ്യത്ത് പടർന്നു പിടിക്കുന്ന കൊവിഡ് 19 ആരോഗ്യ പ്രവർത്തകരിലേക്കും പകരുന്നത് ആശങ്കയുയർത്തുകയാണ്. ഡൽഹിയിൽ ഇന്ന് രണ്ടു നഴ്സുമാരിൽ കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 42 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. രാജ്യതലസ്ഥാനത്ത് ഇപ്പോൾ 400 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ൽ കഴിയുകയാണ്.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,356 ആ​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ളി​ല്‍ പ​റ​യു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 1,761 പേ​ര്‍​ക്കും ഡ​ല്‍​ഹി​യി​ല്‍ 1,069 പേ​ര്‍​ക്കു​മാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.