ചൈനയിൽ ഭീതി വിതച്ച് കൊറോണയുടെ രണ്ടാം വരവോ? ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 99 പേർക്ക്

single-img
12 April 2020

ബെയ്ജിംഗ്: ചൈനയിൽ ഭീതി വിതച്ച് വീണ്ടും കോറോണയെത്തുന്നു. വൈറസ് ബാധയിൽ നിന്ന് മുക്തരായി വരുന്നതിനിടയിലാണ് വീണ്ടും ചൈനയിൽ രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായത്.കഴിഞ്ഞ ദിവസം മാത്രം ചൈനയില്‍ 99 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

രോഗം സ്ഥിരീകരിച്ച 63 പേരില്‍ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല എന്നതാണ് ആശങ്കയ്ക്ക് വഴിവച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച 99 പേരില്‍ 97 പേരും ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരില്‍ നിന്നായി 1,280 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 481 പേര്‍ രോഗമുക്തരായി. 799 പേര്‍ ചികിത്സയിലാണ് . അതേസമയം ചികിത്സയിലുള്ള 36 പേരുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത്. ചൈനയിൽ ഏറെപ്പേരുടെ ജീവനെടുത്ത വൈറസ് ബാധ മറ്റു ലേകരാഷ്ട്രങ്ങളിലേക്കും വ്യാപിക്കുകയാണുണ്ടായത്. ഇറ്റലിയിലും സ്പെയിനിലും അമേരിക്കയുമെല്ലാം കൊറോണ സംഹാരതാണ്ഡവമാടുകയാണ്. അതേ സമയം വൈറസ് ബാധയിൽ നിന്ന് ചൈന പതുക്കെ കരകയറിവരുന്ന സാഹചര്യത്തിലാണ് വീണ്ടും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.