കൊവിഡ് ബാധിതനെ ചികിത്സിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു;ബംഗുളൂരുവിൽ ആശുപത്രി അടച്ചുപൂട്ടി

single-img
12 April 2020

ബംഗുളൂരു: കർണാടകയിൽ കൊവിഡ് ബാധിച്ചയാളെ ചികിത്സിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ആശുപത്രി അടച്ചുപൂട്ടി.ബെംഗളൂരു ക്വീന്‍സ് റോഡിലെ ഷിഫ ആശുപത്രി യിലെ 32 കാരനായ ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 50 ജീവനക്കാർ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പുതുതായി ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 215 ആയി. ആറ് പേരാണ് കര്‍ണാടകയില്‍ വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇതുവരെ 8356 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 256 പേരാണ് ഇതുവരെ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. വരുന്ന മൂന്ന് നാലാഴ്ചകള്‍ രാജ്യത്തിന് വളരെ നിര്‍ണായകമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പറഞ്ഞത്.