ആലപ്പുഴയിൽ ബെെക്കിൽ ചാരായം കടത്തിയ ബിജെപി നേതാവ് പിടിയിൽ

single-img
12 April 2020

ബൈക്ക് ഉപയോഗിച്ച് ചാരായം കടത്തിയതിന് ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപിയുടെ ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ അദ്ധ്യക്ഷൻ സുരേഷിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെ ഉച്ചതിക്ക് ഒരു മണിയോടെ കൊട്ടാരവളപ്പിന് സമീപത്തുള്ള പ്രദേശത്തുനിന്നുമാണ് അമ്പലപ്പുഴ പൊലീസ് സുരേഷിനെ പിടികൂടിയത്. ഇയാളിൽ നിന്നും ഒരു ലിറ്റർ ചാരായവും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 

മദ്യലഹരിയിലായിരുന്ന ഇയാൾ പൊലീസ് സ്റ്റേഷനിലും മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സുരേഷിനെ പാർട്ടി ചുമതലകളിൽ നിന്നും പുറത്താക്കിയതായി ബിജെപി ജില്ലാ അദ്ധ്യക്ഷനായ എം.വി ഗോപകുമാർ  പറഞ്ഞു.