കോവിഡ് ബാധിച്ച് ഒരു ദിവസം രണ്ടായിരത്തിനു മുകളിൽ ജീവൻ നഷ്ടമാകുന്ന ആദ്യരാജ്യമായി അമേരിക്ക

single-img
12 April 2020

അമേരിക്കയിൽ കോവിഡ് രോ​ഗബാധയെത്തുടർന്നുള്ള സ്ഥിതി അതീവ​ഗുരുതരമായി തുടരുന്നു.  യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,069 ആയി. 24 മണിക്കൂറിനിടെ 2108 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന അമേരിക്ക, ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന രാജ്യമായി മാറി.

 ഇറ്റലിയിൽ 19,468 പേരാണ് ഇതുവരെ മരിച്ചത്. കോവിഡ് ബാധിച്ച് ഒരു ദിവസം 2000 ത്തോളം ആളുകൾക്ക് ജീവൻ നഷ്ടമാകുന്ന ആദ്യത്തെ രാജ്യവും അമേരിക്കയാണ്.  യുഎസിൽ പുതുതായി 18,940 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചേകാൽ ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ 5,21,816 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

 കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്കിലെ പൊതു വിദ്യാലയങ്ങൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. നഗരത്തിലെ വിദ്യാലയങ്ങൾ ഈ അധ്യായന വർഷം മുഴുവൻ അടച്ചിടാനാണ് തീരുമാനിച്ചിരുക്കുന്നതെന്ന് മേയർ ബിൽ ഡി ബ്ലാസിയോ അറിയിച്ചു. ഈ അധ്യായന വർഷം പൂർത്തിയാകാൻ ഇനി മൂന്നു മാസം കൂടി ബാക്കിനിൽക്കെയാണ് തീരുമാനം.