ലോക് ഡൗൺ പിൻവലിക്കരുത്, വൻ അപകടം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

single-img
11 April 2020

രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്ത്. നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് വന്‍ അപകടത്തിലേക്ക് നയിക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ചെബ്രയൂസസ് മുന്നറിയിപ്പ് നല്‍കി

കൊറോണ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രിക്കാതെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം നിയന്ത്രണവിധേയമാകാതെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വീണ്ടും ലോകത്ത് വൈറസ് വ്യാപനത്തിന് ഇടയാക്കും. ഇത് കൂടുതല്‍ നാശത്തിലേക്ക് വഴിവെച്ചേക്കും. 

ആഫ്രിക്കയില്‍ കോവിഡ് പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി. കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടെങ്കിലും സാമൂഹിക വ്യാപനമില്ല. കോവിഡ് സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തിലാണ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിലെ തെറ്റ് തിരുത്തിയതായും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഇന്ത്യയില്‍ കോവിഡ് സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.