ലോക് ഡൗൺ ഉടനെ തീരില്ല? ലോക് ഡൗണ്‍ നീട്ടിയേക്കുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി

single-img
11 April 2020

കോവിഡ് 19 രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടി വരുമെന്നുള്ളതിനാൽ രാജ്യത്ത് ലോക് ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ലോക് ഡൗണ്‍ സാമൂഹിക പ്രതിരോധത്തിനുള്ള കുത്തിവയ്പാണെന്നും സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ ഫലപ്രദമായി നടപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാജ്യം ഇനിയും വളരെ പതുക്കെയാണു പോകുന്നതെങ്കില്‍ കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ വിജയിക്കുന്നതു ക്ലേശകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ശ്രദ്ധിക്കാന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരോട് അഭ്യര്‍ഥിക്കുന്നു. 

അതേസമയം ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിനു ശേഷമെ ലോക് ഡൗണ്‍ തുടരുമോയെന്നതിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമ തീരുമാനമെടുക്കൂ. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണു റിപ്പോര്‍ട്ട്.