ഓടുന്നു,ഒളിക്കുന്നു,തലയിൽ മുണ്ടിടുന്നു, കൂട്ടത്തിൽ കമന്റേറ്ററിയും ; ലോക്ക് ഡൗണില്‍ പോലീസിന്റെ ഡ്രോൺ കണ്ട കാഴ്ചകൾ

single-img
11 April 2020

ലോക്ക് ഡൗണില്‍ പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ കേരള പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ചത് വാര്‍ത്തയായിരുന്നു. ദേശീയ മാധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡ്രോണ്‍ കണ്ട് തലയില്‍ മുണ്ടിട്ട് ഓടുന്നവരും പാടവരമ്പത്തൂടെ ഓടിയവരും കുളിക്കുന്നതിനിടയില്‍ പുഴയില്‍ നിന്ന് കയറി ഓടിയവരും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

https://www.facebook.com/watch/?ref=external&v=220724145906661

ആ ഡ്രോണ്‍ കാഴ്ചകള്‍ കൂട്ടിച്ചേര്‍ത്ത് കേരള പോലീസ് ഒരു വീഡിയോ തയാറാക്കിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്തെ ഡ്രോണ്‍ കാഴ്ചകള്‍ എന്ന പേരിലാണ് പോലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡ്രോണുകള്‍ പറന്ന് ദൃശ്യങ്ങൾ വൈറലായെങ്കിലും കേരളത്തിന്റെ പ്രകൃതി ഭംഗിയെ പുകഴ്ത്തിയുള്ള കമന്റുകളും ധാരാളമാണ്.