മരണം പിടിമുറുക്കുമ്പോഴും ഞങ്ങൾ കേക്ക് മുറിക്കും; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം

single-img
11 April 2020

ബംഗളൂരു: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്ക്​ഡൗൺ ലംഘിച്ച്​ കർണാടകയിൽ ബി.ജെ.പി എം.എൽ.എയുടെ പിറന്നാൾ ആഘോഷം. തുമകുരു ജില്ലയിലെ തുറുവേകര എം.എൽ.എ എം.ജയറാമാണ്​ ലോക്ക്​ഡൗൺ ലംഘിച്ച്​ വസതിയിൽ പിറന്നാൾ ആഘോഷിച്ചത്​.. സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടെ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് എം ജയരാമിന്റെ പിറന്നാൾ ആഘോഷം നടന്നത്.

സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം. ബെംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗുബ്ബിയിലാണ് പരിപാടി നടന്നത്. . മതിയായ സുരക്ഷാ മുൻകരുതൽ ഇല്ലാതെയാണ് പരിപാടിക്കെത്തിയവർ ഒത്തുകൂടിയത്. വലിയ പന്തൽ ഒരുക്കുന്നതും ഒരു ഭാഗത്ത് ബിരിയാണി വിതരണം നടത്തുന്നും വീഡിയോയിൽ കാണാം. എംഎൽഎക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.

വെള്ളിയാഴ്ച ഗുബ്ലി ടൗണിൽ നടന്ന ആഘോഷത്തിൽ എംഎൽഎ ഗ്ലൗ ധരിച്ച് കുട്ടികളടക്കമുള്ളവർക്ക് കേക്ക് മുറിച്ച് നൽകുന്ന ചിത്രങ്ങൾ വീഡിയോകളും സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇതിനെതിരേ ഉയരുന്നത്. കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 200 കടന്ന വേളയിലാണ് ഒരു ജനപ്രതിനിധി തന്നെ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചത്.പരിപാടികളും കൂടിച്ചേരലുകളും പാടില്ലെന്ന്​ ഉത്തരവിറക്കിയ ശേഷവും മാർച്ച്​ 15ന്​ കർണാടകയിലെ ബി.ജെ.പി നേതാവി​​െൻറ മകളുടെ കല്ല്യാണത്തിന്​ മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ ഉൾപ്പെടെയുള്ളവർ പ​ങ്കെടുത്തിരുന്നു.