കശ്മീരിൽ ഏഴു മലയാളികൾക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് നിസാമുദീനിൽ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവർക്ക്

single-img
11 April 2020

ശ്രീനഗർ: കശ്മീരിൽ ഏഴു മലയാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇവർ ഏഴുപേരും നിസാമുദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.കഴിഞ്ഞ ദിവസം വൈറസ് ബാധ കണ്ടെത്തിയ ഇവരെ ശ്രീനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാര്‍ച്ച്‌ 27-നാണ് ഏഴു മലയാളികളും ഒരു കശ്മീര്‍ സ്വദേശിയും അടങ്ങുന്ന എട്ടംഗ സംഘം ശ്രീനഗറില്‍ എത്തുന്നത്. ഇവരെ അന്ന് തന്നെ പാംപോറിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തി ലാക്കിയിരുന്നു.

ഇപ്പോൾ രോഗം സ്ഥിരീകരിച്ചവർ കേരളത്തിൽ എവിടെ നിന്നാണെന്ന് വ്യക്തമാല്ല. ജമ്മു കശ്മീരില്‍ ഇതുവരെ 18 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.