കോവിഡ് സ്ഥിരീകരിച്ച തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകന്‍ കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു

single-img
11 April 2020

കോവിഡ് സ്ഥിരീകരിച്ച തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകന്‍ മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍. വെളളിയാഴ്ച വൈകീട്ടാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. 

അസം സ്വദേശിയായ 30 കാരന്‍ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് മഹാരാഷ്ട്രയില്‍ എത്തിയത്. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച 30 കാരന്‍ കുളിമുറിയില്‍ വച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. 

മാര്‍ച്ച് ആറുമുതല്‍ എട്ടുവരെ ന്യൂഡല്‍ഹിയില്‍ ഉണ്ടായിരുന്ന യുവാവ് മറ്റ് തബ് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് മഹാരാഷ്ട്രയില്‍ എത്തിയത്.കോവിഡ് 19 രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇദ്ദേഹം സ്വയം ചികിത്സ തേടി ആശുപത്രിയില്‍ എത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.