തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു ഡോക്ടർമാരും

single-img
11 April 2020

ലോകരാഷ്ട്രങ്ങളെ ആകമാനം വിറപ്പിച്ച കൊറോണ വൈറസിനെതിരെ കേരളം ശക്തമായി പോരാടുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്ന് വരുന്നത് ശുഭകരമായ വാർത്തകളല്ല.സംസ്ഥാനത്ത് 58 പേർക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്.

തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു ഡോക്ടർമാർ കൂടി ഉൾപ്പെടുന്നു.ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയിലെയും ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ ആകെ രോഗബാധിതരുടെ എണ്ണം 969 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരുമായി സമ്പർക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ എട്ട് ഡോക്ടര്‍മാര്‍ക്ക് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.